മലയാള സിനിമയുടെ കഴിഞ്ഞ ഒരു വര്‍ഷം
December 31st, 2007 dubaicreek_mlജനങള് പലതും പറയുന്നുണ്ടെങ്കിലും സത്യത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം മലയാള സിനിമക്ക് അത്ര മോശമല്ലായിരുന്നു ഒരു വലിയ ബിഗ് ബാങാകുമെന്ന പ്രതീക്ഷയോടെ ഈ വര്‍ഷത്തിനു തുടക്കമിട്ട ബിഗ് ബി പ്രതീക്ഷകള്‍ക്ക് മങലേല്പ്പിച്ചെങ്കിലും പാട്ടുകള്‍ വല്യ തരക്കേടില്ലായിരുന്നു പ്രത്യേകിച്ചും “വിട പറയുകയാണോ”
വ്യത്ത്യസ്തനാം ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല നസ്രാണി നല്ല ചിത്രമാണെന്നു ചിലരൊക്കെ പറഞ്ഞു പരത്തിയെങ്കിലും തീയെറ്ററില്‍ പോയവരാരും പിന്നെ ഒരക്ഷരം മിണ്ടിയില്ല.ഒരു പൊടിക്ക് അല്‍പ്പം നല്ല പാട്ടുകളെങ്കിലുമുണ്ടായിരുന്നെങ്കിലെന്നുഞാന് ഒരു വേള വെറുതെ നിനച്ചു പോയി. ശ്രീനിവാസനും കുടുംബവുമാണു മലയാളസിനിമക്ക് ഇപ്പോഴുള്ള ഏക പ്രതീക്ഷയെന്നു തോന്നുന്നു. അത്രയൊന്നും ഗംഭീര ശബ്ദം ഒന്നുമല്ലെങ്കിലും പയ്യന് ശ്രീനിവാസന് അപ്പാ ശ്രീനിവാസനെപ്പോലെ മലയാളികളെ കയ്യിലെടുക്കനൊള്ള വിദ്യ വശമാണു നിശ്ചയം. ജൂലൈ വരുത്തിയ നഷ്ടം നികത്താന്‍ റോമിയോയിയിലൂടെ ആവുമോയെന്നൂ ദിലീപിനു പറയാറായിട്ടില്ല.
ചോക്കലെറ്റ് വിചാരിച്ച പോലെ മധുരമോ രുചിയൊ പകര്‍ന്നില്ല. താമരയും സൂര്യനും കേട്ടിരിക്കാന്‍ പറ്റിയ ഒരു മെലഡിയായിരുന്നു. ഏപ്രില്‍ റിലീസ് ചെയ്ത ചോട്ടാ മുംബെ മോഹന്‍ ലാലിണ്ടെ താര പരിവേഷം കൊണ്ടു ജനങളെ ആകര്‍ഷിച്ചെങ്കിലും ബോക്സ് ഓഫീസില്‍ വിജയമായില്ല.
അഞ്ചിലൊരാള്‍ അര്ജ്ജുനന് ജനങളെ സ്വാധീനിക്കാനായില്ല.ജഗദീഷ് പ്രധാന റോളില്‍ വളരെ നാളുകള്‍ക്ക് ശേഷം എത്തിയ സിനിമയായ ബാല്യം വന്നു പോയ വഴി അറിയില്ല. ഇന്‍സ്പെക്ടര്‍ ഗരുഡ്, C I D മൂസയുടെ ചുവടുപിടിച്ചു നിര്‍മ്മിച്ച ഈ ചിത്രം അതിണ്ടെ അടുത്തെങ്കിലും എത്തിയില്ല.
ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മായാവി പ്രതിയോഗികളായി മറ്റു സിനിമകളൊന്നുമില്ലാതിരുന്നതിനാല് നന്നായ് കളക്റ്റ് ചെയ്തു. അലക്സ് പോള്‍ വയലാറ് ശരത് ടീമിന്ടെ “മുറ്റത്തെ മുല്ലെ ചൊല്ല്” എന്ന ഹിറ്റ് ഗാനം ഈ സിനിയുടെ വിജയത്തിന് ഏറെ സഹായിച്ചു.
ദുബായിലെടുത്താല് പടം വിജയിക്കില്ല എന്ന മിഥ്യാധാരണ തിരുത്തുവാന്‍ അറബിക്കഥയ്ക്കായി. ബിജി ബാല്‍ പനച്ചൂരാന് ടീമിന്ടെ “തിരികെ ഞാന്‍ വരുമെന്നു” മറ്റൊരു വിപ്ലവ ഗാനവും മലയാളികള്‍ക്ക് മൂളി നടക്കാന്‍ ഇട നല്കി.
വിനോദയാത്ര പേരു പോലെ തന്നെ പ്രേക്ഷകരെ രസിപ്പിച്ചു. ഇളയരാജായുടെ സംഗീതം ഒരിക്കലും മലയാളികളെ നിരാശരാക്കിയിട്ടില്ല.
“മന്ദാരപ്പൂമോളെ” ഒരു തിക്ഞ്ഞ ഹിറ്റ് ഗാനമായിരുന്നു.
ഹലൊ കോമഡി കൊണ്ടും ചില ഗാനങ്ങള്‍ കൊണ്ടും ശ്രത്ധേയമായി.
പരദേശിയിലെ “തട്ടം പിടിച്ചു വലിക്കല്ലെ” എന്ന ഗാനം ശ്രത്ധ പിടിച്ചു പറ്റിയെങ്കിലും സിനിമയ്ക്കു കാണികളെ തീയെടറ്ററിലെക്ക് ആകറ്‍ഷിക്കാന്‍ സാധിച്ചില്ല.
ലോഹിത ദാസിണ്ടെ നിവേദ്യം വലിയ ചലനങ്ങളൊന്നു മുണ്ടാക്കിയില്ലെങ്കിലും “കോലക്കുഴല്‍ വിളികേട്ടോ” ഈ വര്‍ഷ്ത്തേ മികച്ച ഗാനങ്ങളിലൊന്നായ് മാറി.
“സുന്ദരിയെ ചെമ്പകമലരെ” എന്ന പന്തയക്കോഴിയിലെ ഗാനം മറ്റൊരു ഹിറ്റായിരുന്നു.ഈ ചിത്രം മോശമല്ലാത്ത പ്രകടനം കാഴ്ച്ച വച്ചതു കൂടാതെ മറ്റു ഗാനങ്ങളും നിലവാരം പുലര്‍ത്തി.
Mission 90 Days മീഡിയയും മമ്മൂട്ടിയുടെ താരമൂല്യവും ഉപയോഗിച്ചു തരംഗങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ബോക്സ് ഓഫിസില്‍ പരാജയപ്പെട്ടു.
അലിഭായ് മോഹന്‍ ലാലിണ്ടെ താരപദവിക്ക് അപമാനമായി എന്നു പറയുന്നവര്‍ ആ സിനിമയിലെ ഗാനങ്ങള്‍ക്കും അല്പം പോലും